കഴിഞ്ഞദിവസം ആര്യനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 15-ാം വയസ്സിലെ പ്രതിരോധ കുത്തിവെപ്പിനെത്തിയ രണ്ട് പെൺകുട്ടികൾക്ക് കോവിഷീൽഡ് വാക്‌സിൻ നൽകിയത്. ജീവനക്കാർക്ക് അബദ്ധം പറ്റിയെന്നാണ് ആക്ഷേപം. രക്ഷിതാക്കൾ പരാതി നൽകുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയത്. കോവിഡ് വാക്‌സിനെടുക്കുന്നിടത്ത് കുട്ടികളെത്തിയപ്പോൾ സംഭവിച്ചതാണെന്നാണ് ജീവനക്കാരുടെ വിശദീകരണം. പ്രായവും മേൽവിലാസവും പരിശോധിച്ച് മാത്രം നൽകേണ്ട കുത്തിവെപ്പിൽ അബദ്ധം സംഭവിച്ചത് നടപടിക്രമങ്ങളിലെ വീഴ്ചയാണെന്നാണ് കണ്ടെത്തൽ.







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.