ഇക്കഴിഞ്ഞ പതിമൂന്നാം തിയതി രാത്രി രണ്ട് മണിയോടുകൂടി നെടുമങ്ങാട് സ്വദേശിനി ബിനിയും സുഹൃത്തുക്കളും ചേർന്ന് മുക്കോല ജംഗ്ഷനിൽ നടത്തി വരുന്ന ബേക്കറി കടയുടെ ഷട്ടർ പൊളിച്ച് അകത്തുകയറി ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും മറ്റ് സാധനങ്ങളും മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.
നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൾ എസ്ഐമാരായ സുനിൽഗോപി, സുരേഷ് കുമാർ, എഎസ്ഐ രൂപേഷ് കുമാർ, സിപിഒ സജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.