Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പോത്തൻകോട് കൊലപാതകം; മൂന്നുപേർ അറസ്റ്റിൽ

പോത്തൻകോട്: കല്ലൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ സഹായിച്ച മൂന്ന് പേർ പിടിയിൽ. പ്രതികൾ സഞ്ചരിച്ച ഓട്ടോ ഓടിച്ച രഞ്ജിത്ത് അടക്കമുള്ളവരാണ് പിടിയിലായത്. വഞ്ചിയൂരിൽ വെച്ചാണ് രഞ്ജിത്ത് പിടിയിലായത്. മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിൽ കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണെന്നാണ് സംശയം. റൂറൽ എസ് പി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


പോത്തൻകോട് കല്ലൂർ സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചത്. ഗുണ്ടാ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
 
  


    
    

    




Post a Comment

0 Comments