വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പോലീസ് ഉദ്യോഗസ്ഥൻ വിതുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആയിരുന്ന പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ എസ്.എസ്. അനൂപ്(40) ആണ് കീഴിടങ്ങിയത്. തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ജനുവരിയിലാണ് അനൂപിനെതിരെ പോലീസ് പോക്സോ കേസ് എടുത്തത്. ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് ശേഷം പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച ഇയാൾ വിതുര സ്റ്റേഷനിൽ കഴിഞ്ഞ ദിവസം നേരിട്ട് ഹാജരാവുകയായിരുന്നു.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവുമായുള്ള കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് മാതാവ് നാല് വർഷം മുൻപ് വിതുര പൊലീസിൽ പരാതിയുമായി എത്തിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവ് പ്രതിയുമായി പരിചയമാവുകയും വീട്ടിൽ നിത്യ സന്ദർശകനാകാനും തുടങ്ങി. ഇതിനിടെ പെൺകുട്ടിയ്‌ക്കെതിരെ പീഡന ശ്രമമുണ്ടായതെന്നാണ് പരാതി.
9
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.