Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കേരളാ പോലീസ് ആവിഷ്ക്കരിച്ച് സ്വയം പ്രതിരോധ പരിശീലന പരിപാടി ഇനി സോഷ്യൽ മീഡയയിലൂടെ പഠിക്കാം

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി കേരളാ പോലീസ് ആവിഷ്ക്കരിച്ച് സ്വയം പ്രതിരോധ പരിശീലന പരിപാടി ഇനി സോഷ്യൽ മീഡയയിലൂടെ പഠിക്കാം. സ്ത്രീകൾക്ക് ഒറ്റപ്പെട്ട അവസ്ഥയിൽ അതിക്രമം നേരിടേണ്ടി വന്നാൽ എങ്ങനെ പ്രതികരിക്കാം എന്നതിനെക്കുറിച്ച് കേരളാ പോലീസ് സോഷ്യൽ മീഡിയ സെൽ തയ്യാറാക്കിയ "അടിതട" എന്ന സ്വയം പ്രതിരോധ പാഠങ്ങൾ ഉൾക്കൊളളിച്ചുകൊണ്ടുളള ട്യൂട്ടോറിയൽ വീഡിയോ വ്യാഴാഴ്ച കേരളാ പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യും.


പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏറെ പ്രയോജനപ്പെടുന്ന ഈ പദ്ധതി കേരളാ പോലീസ് സോഷ്യൽ മീഡിയ സെൽ നോഡൽ ഓഫീസർ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അത്തരം അതിക്രമങ്ങൾ തടയുന്നതിനായി കേരളാ പോലീസ് നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. സ്വയം പ്രതിരോധശേഷി കൈവരിക്കുന്നതിനായി കേരളാ പോലീസ് വനിതാ സ്വയം പ്രതിരോധ സംഘത്തിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനം എല്ലാ ജില്ലകളിലും കഴിഞ്ഞ നിരവധി വർഷങ്ങളായി സൗജന്യമായി നൽകി വരുന്നു.

സോഷ്യൽ മീഡിയ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ അരുൺ.ബി.റ്റിയുടേതാണ് ട്യൂട്ടോറിയൽ വീഡിയോയുടെ ആശയം. തിരുവനന്തപുരം സിറ്റിയിലെ വനിതാ സ്വയം പ്രതിരോധ സംഘത്തിലെ അംഗങ്ങളായ ജയമേരി, സുൽഫത്ത്, അനീസ്ബാൻ, അതുല്യ എന്നിവരാണ് വീഡിയോയിലൂടെ പരിശീലനം നൽകുന്നത്. സന്തോഷ് സരസ്വതി ക്യാമറയും, നിധീഷ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
 
  


    
    

    






Post a Comment

0 Comments