കുറ്റാന്വേഷണം, ദുരന്തനിവാരണം, ജനക്കൂട്ടനിയന്ത്രണം എന്നിങ്ങനെ പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാകുന്ന ഡ്രോൺസാങ്കേതിക വിദ്യ ഈ മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വികസിപ്പിക്കുന്നതിനാണ് കേരളാ പോലീസ് ഡ്രോൺ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. ഡോൺ ഗവേഷണത്തിൽ താൽപര്യമുള്ള സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി. ഇതിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥർക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും പരിശീലനം നൽകും. പോലീസ് സേനയുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ തരം വാക്കുകൾ നിർമ്മിക്കുന്നതിനുള്ള മത്സരവും ഇതോടൊപ്പം നടക്കും. പരിപാടിയോടനുബന്ധിച്ച് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ ഡ്രോൺ എയർ ഷോയും വിവിധതരം ഡോണുകളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും. തുടർന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഡ്രോൺ എയർ ഷോ ഫ്ലാഗ് ഓഫ് ചെയ്യും. ഡ്രോൺ പ്രദര്ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ മത്സരങ്ങളിൽ പരീക്ഷിച്ച പുതിയ ഡ്രോൺ സാങ്കേതികവിദ്യകൾ അവലോകനം ചെയ്യും. വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരിക്കും.
സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, സൈബർഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി. മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ്, സിനിമാതാരം ഇനിയ എന്നിവർ സംബന്ധിക്കും. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുളള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.