വലിയമല: വിവിധ സ്ഥലങ്ങളിൽനിന്ന് പാചകവാതക സിലിണ്ടറുകൾ മോഷണം നടത്തിയ മൂന്നംഗ സംഘത്തെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് എഡ്യൂമാറ്റ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന കാട്ടാക്കട കുളത്തുമ്മൽ മുതിയവിള പ്ലാവിള പുത്തൻവീട്ടിൽ ഷിബിൻ ജോസ് (27), പുളിമാത്ത് താളികുഴി ബി.എസ് അഖിലം വീട്ടിൽ അഖിൽ (31) ഇവരിൽ നിന്നു ഗ്യാസ് സിലിണ്ടറുകൾ വാങ്ങിയ വെഞ്ഞാറമൂട് പിരപ്പൻകോട് സിന്ദൂരി ഗ്യാസ് റിപ്പയറിങ് സെൻറർ നടത്തുന്ന ബാലകൃഷ്ണൻ നായർ (86) എന്നിവരാണ് പിടിയിലായത്.
പല സ്ഥലങ്ങളിൽ നിന്നായി ഒമ്പത് ഗ്യാസ് സിലിണ്ടറുകൾ ഇവർ മോഷണം നടത്തിയതായി വലിയമല പൊലീസ് അറിയിച്ചു. മോഷണം നടത്തിയ സിലിണ്ടറുമായി വരുന്നതിനിടെയാണ് പിടിയിലായത്. ഗ്യാസ് സിലിണ്ടറുകൾ മോഷണം നടത്തിയതിന് ഇവർക്കെതിരെ വലിയമല പൊലീസിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെഞ്ഞാറമൂട്ടിൽ മൂന്നും നെടുമങ്ങാട്, അരുവിക്കര പൊലീസ് സ്റ്റേഷനുകളിൽ ഓരോന്നും ആര്യനാട് സ്റ്റേഷനിൽ രണ്ടും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.