Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആര്യനാട്ട് കുട്ടികൾക്ക് വാക്‌സിൻ മാറി കുത്തിവച്ചു; കുട്ടികൾ നിരീക്ഷണത്തിൽ

ആര്യനാട്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രണ്ട് കുട്ടികൾക്ക് വാക്സിൻ മാറി കുത്തിവെച്ചു. 15 വയസിൽ നൽകേണ്ട വാക്സിന് പകരം കോവിഡ് വാക്സിനായ കോവിഷീൽഡാണ് നൽകിയത്.




15-ാം വയസിൽ എടുക്കേണ്ട കുത്തിവെപ്പിന് വേണ്ടിയായിരുന്നു കുട്ടികൾ ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. കുത്തിവെപ്പ് എടുക്കുന്ന സ്ഥലം മാറി കോവിഡ് വാക്സിൻ എടുക്കുന്ന സ്ഥലത്തേക്കാണ് കുട്ടികൾ പോയതെന്നാണ് ലഭിക്കുന്ന വിവരം.

തുടർന്ന് രണ്ടുപേർക്കും കോവിഷീൽഡ് വാക്സിൻ കുത്തിവെക്കുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞു. ശേഷം രക്ഷിതാക്കൾ ആശുപത്രിയിൽ എത്തി അന്വേഷിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് വാക്സിനാണ് കുത്തിവെച്ചതെന്ന് കണ്ടെത്തി.

നിലവിൽ കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ഒ പി ടിക്കറ്റിൽ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്‌പ്പെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാൽ എങ്ങനെയാണ് കൊവിഡ് വാക്സിൻ നൽകിയതെന്ന് ആശുപത്രി അധികൃതർ മറുപടി പറയണമെന്ന് മാതാപിതാക്കൾ പറഞ്ഞു.വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ഡി എംഒ വ്യക്തമാക്കി.


















Post a Comment

0 Comments