വിതുര: വിതുര പഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ എസ് രവികുമാറാണ് വിജയിച്ചത്. കോൺഗ്രസിലെ പ്രേം ഗോപകുമാറിനെയാണ് പരാജയപ്പെടുത്തിയാണ് എസ് രവികുമാർ വിജയിച്ചത്. കോൺഗ്രസിലെ എൽ വി വിപിൻ യുഡിഎഫിന്റെ ദുർനയങ്ങളിൽ പ്രതിഷേധിച്ച് രാജിവച്ചതിനെതുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്. 1705 വോട്ടർമാരുള്ള വാർഡിൽ കഴിഞ്ഞ തവണ 149 വോട്ടായിരുന്നു യുഡിഎഫ് ഭൂരിപക്ഷം. ജെ എസ് സുരേഷ് കുമാർ ബിജെപിക്കുവേണ്ടി മത്സരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.