പോത്തൻകോട്: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ബാലസംഘം പോത്തൻകോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശാസ്ത്രോത്സവം സിപിഐഎം ലോക്കൽ സെക്രട്ടറി അഡ്വ. എസ്. വി സജിത്ത് ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ സെക്രട്ടറി അഭിജിത് മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് നികിത യുടെ ആധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാലസംഘം ഏരിയ സെക്രട്ടറി ശ്യം, മേഖലാ കൺവീനർ വൈശാഖ്, മേഖലാ കോഡിനേറ്റർ സുഹൈൽ, അഭിരാം, എസ്. ആർ വിനോദ്, ലതീഷ്, വിനോദ്, ബിനു പി. എസ്, തുളസി,തുടങ്ങിയർ സംസാരിച്ചു മേഖലയിലെ പതിനാറു യൂണിറ്റിൽ നിന്നും കൂട്ടുകാർ മത്സരത്തിൽ പങ്കെടുത്തു. മത്സരവിജയികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ. അനിൽ, വാർഡ് മെമ്പർ വർണ്ണ ലതീഷ്, നസീമ, ബിന്ദു, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.