Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെമ്പായം ഗ്രാമപഞ്ചായത്തിലെ ശുദ്ധജലവിതരണ പദ്ധതിയ്ക്ക് 1 കോടി രൂപയുടെ അംഗീകാരം

വെമ്പായം: ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ വെട്ടുപാറ വാർഡിലേയും, ചീരാണിക്കര വാർഡിലേയും രൂക്ഷമായ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമായി 1 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. പദ്ധതിയ്ക്ക് ഇന്ന് ഭരണാനുമതിയായിട്ടുണ്ട്.


പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കൊടുതൂക്കി, കൈതക്കാട്, ഒറ്റക്കൊമ്പ്, മഞ്ഞപ്പാറ, പോതുപാറ, കറ്റ, മാറാൻകുഴി എന്നീ പ്രദേശങ്ങളിൽ ഈ പദ്ധതി വഴി കുടിവെള്ളമെത്തിക്കാൻ കഴിയും. പദ്ധതിയുടെ ഭാഗമായി 1 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന കുടിവെള്ള ടാങ്ക് വെട്ടുപാറ വാർഡിലെ കൊടിതൂക്കിയിൽ സ്ഥാപിതമാകും. ഉയർന്ന പ്രദേശമായതിനാൽത്തന്നെ കുടുവെള്ളെമെത്തിക്കുവാൻ കഴിഞ്ഞതോടെ നിരവധി കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസകരമായിരിക്കും. ദീർഘകാലത്തെ ജനങ്ങളുടെ ആവശ്യത്തിന് ഈ പദ്ധതി നടപ്പിലാകുന്നതോടെ ശാശ്വത പരിഹാരമാകും.


 
  


    
    

    




Post a Comment

0 Comments