വിതുര: ആനപ്പാറ വാർഡിലെ കാരിക്കുന്ന് ലക്ഷംവീടിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഉദയകുമാർ, മണ്ഡലം സെക്രട്ടറി സുനിൽകുമാർ, സത്യൻ, ശ്യാം സതീഷ്, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. മുൻ MLA കെ.എസ്.ശബരീനാഥന്റെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ലക്ഷംവീടിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞുവെന്നും ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്തിന്റെ ഒരു വർഷം തികയുന്ന അതെ ദിവസം തന്നെ നാടിനു വെളിച്ചമേകുന്ന പദ്ധതി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിലെ സന്തോഷവും വാർഡ് മെമ്പർ പങ്ക് പങ്കുവച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.