Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

കല്ലുവാതുക്കല്‍: മദ്യലഹരിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കളെ പോലീസ് പിടികൂടി. കല്ലുവാതുക്കല്‍ വരിഞ്ഞം ചേരിയില്‍ അടുതല ലേഖ മന്ദിരത്തില്‍ സേതു(36), കല്ലുവാതുക്കല്‍ മേവനക്കോണം ആഴത്ത് വീട്ടില്‍ അനീഷ് (32) എന്നിവരാണ് പോലീസ് പിടിയിലായത്.
 

കഴിഞ്ഞ ആറിന് രാത്രി സുഹൃത്തിനെ കാണാന്‍ ചാത്തന്നൂര്‍ ചേനമത്ത് അമ്പലത്തിന് സമീപമുളള സുഹൃത്തിന്‍റെ വീട്ടിലെത്തിയ നെടുങ്ങോലം സ്വദേശിയായ സംഗീത് പിളളയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്ഥലത്തിരുന്ന മദ്യപിക്കുന്ന പ്രതികളെ കണ്ട് പിന്‍തിരിഞ്ഞ് പോകാന്‍ ശ്രമിച്ച യുവാവിനെ ഇവര്‍ മദ്യലഹരിയില്‍ അസഭ്യം വിളിച്ചു. ഇതിനെ ചോദ്യം ചെയ്ത യുവാവുമായി വാക്കേറ്റമുണ്ടാകുകയും തര്‍ക്കത്തിനൊടുവില്‍ ഇവര്‍ കൈവശമിരുന്ന ബിയര്‍കുപ്പികള്‍ ഉപയോഗിച്ച് യുവാവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് യുവാവിന്‍റെ നെഞ്ചില്‍ കുത്തി മുറിവേല്‍പ്പിച്ചു. ഇയാള്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവാവിന്‍റെ പരാതിയെ തുടര്‍ന്ന് ആക്രമികളെ ഊറാന്‍വിള നിന്നും പോലീസ് പിടികൂടി. ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ ആശാ വി രേഖ, എ.എസ്സ്.ഐ മാരായ ബിജൂ, സുജിത്ത് സിപിഒ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്യ്തു.
 
  


    
    

    




Post a Comment

0 Comments