Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ലോക ക്ഷീര ദിനാചരണം ആചരിച്ചു

നെടുമങ്ങാട്: ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്ഷീരകർഷക സെമിനാറും മികച്ച ക്ഷീര കർഷകരെ ആദരിക്കലും ആനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.


സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മികച്ച ക്ഷീര കർഷകൻ ആയി തിരഞ്ഞെടുത്ത വേട്ടമ്പള്ളി ജമാലുദ്ദീനെ ഉപഹാരം നൽകി ആദരിച്ചു. യോഗത്തിൽ ഐഎൻഎൽ നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സലിം നെടുമങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ യൂത്ത് ലീഗ് ജില്ലാ ജന:സെക്രട്ടറി പുലിപ്പാറ യൂസഫ് സ്വാഗതം ആശംസിച്ചു. ജെ ബാബു, ഉണ്ണികൃഷ്ണൻ ആമ്പാടി, നൗഷാദ്, കിളിക്കോട് വിജയൻ, ബി.അൽത്താഫ് എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.



 
  


    
    

    




Post a Comment

0 Comments