
സംസ്ഥാനത്ത് നിലവിൽ 60 ശതമാനം ബസുകൾ മാത്രമാണു സർവീസ് നടത്തുന്നത്. യാത്രക്കാർ കുറഞ്ഞതോടെ വൻ വരുമാനനഷ്ടമാണെന്ന് ഉടമകൾ വ്യക്തമാക്കുന്നു. യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കണമെന്നതാണു പ്രധാന ആവശ്യം. ഡീസലിന് 62 രൂപ വിലയുണ്ടായിരുന്ന 2018ൽ നിശ്ചയിച്ച മിനിമം ചാർജായ എട്ടു രൂപയാണ് ഇപ്പോഴും തുടരുന്നത്.
ഡീസലിന് 100 രൂപയ്ക്ക് മുകളിൽ വർധിച്ച സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. ഒപ്പം വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ആറു രൂപയായി ഉയർത്തണമെന്നും, കോവിഡ് ഒഴിയുംവരെ സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. സ്വകാര്യബസുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രി ആൻറണി രാജു സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തും. ഇന്ന് രാത്രി പത്തിന് കോട്ടയം ഗസ്റ്റ് ഹൗസിലാണ് ചർച്ച.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.