
പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീർ, ഇയാളുടെ മൂന്ന് സുഹൃത്തുക്കൾ എന്നിവർ ചേർന്നാണ് ആസൂത്രിതമായി ആക്രമിച്ചത്. പ്രതികൾ സഞ്ചരിച്ച കാർ ആനാട് ബാങ്ക് ജംഗ്ഷന് സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. പണയാഭരണം ബാങ്കിൽ നിന്നും എടുത്ത് വിൽക്കാൻ സഹായിക്കുന്ന എജന്റായ ജീമോനാണ് ആക്രമിക്കപ്പെട്ടിരുന്നത്. പ്രതികൾക്ക് ജീമോനെനേരത്തെ പരിചയമുണ്ടായിരുന്നോ എന്നും പോലീസ്പരിശോധിച്ച് വരികയാണ്. ചുള്ളിമാനൂർ ബാങ്കിലെ പണയസാധനങ്ങൾഎടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷമായിരുന്നു കവർച്ചയെന്നാണ് ജീമോൻ പോലീസിന് നൽകിയ മൊഴി. ജഹാംഗീറിനെതിരെ അഞ്ച്‌തെങ്ങ് സ്റ്റേഷൻ പരിധിയിൽ മാത്രം പതിനഞ്ചിലധികം കേസുകൾ നിലവിലുണ്ട്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.