Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു

വട്ടപ്പാറ: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്തിരുന്ന യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.


മധുര ജില്ലയിലെ വാടിപ്പാടി, കച്ചകെട്ടി ഗ്രാമത്തിൽ ഹരിണി(35)യെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഏഴരയ്ക്കായിരുന്നു സംഭവം. കടയ്ക്കൽ സ്വദേശിയായ സ്ത്രീ ബസിൽനിന്നും വട്ടപ്പാറ ഇറങ്ങാൻ ശ്രമിക്കുമ്പോൾ ഹരിണി മാല പൊട്ടിക്കുകയായിരുന്നു.

പോലീസ് സ്റ്റേഷനു സമീപത്തായതിനാൽ ബസ് നിർത്തി ഹരിണിയെ പരിശോധിച്ചപ്പോൾ വസ്ത്രത്തിനുള്ളിൽനിന്നും മാല കണ്ടെടുക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ മോഷണശ്രമം നടന്നിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
 
  


    
    

    




Post a Comment

0 Comments