Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് തൊഴിലവസരങ്ങളും സ്റ്റെപ്പന്റും മറ്റ് ജീവനോപാധികളും നൽകാൻ ശുപാർശ

തിരുവനന്തപുരം: വയനാട്ടിൽ കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ് ലീജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റെപ്പന്റും മറ്റ് ജീവനോപാധികളും നൽകാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാർശ ചെയ്തു. സംസ്ഥാന സർക്കാർ 2018 ൽ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണിത്.


ഇതനുസരിച്ച് സായുധ സമരം ഉപേക്ഷിച്ചു മുഖ്യധാരയിലേക്ക് വരുന്ന മാവോയിസ്റ്റുകൾ ഉൾപ്പെട്ട കേസുകളിൽ ഉദാരമായ സമീപനം സ്വീകരിക്കും. വയനാട് ജില്ലയിലെ കാടുകളിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങൾ സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് വയനാട് ജില്ലാ പോലിസ് മേധാവി അരവിന്ദ് സുകുമാർ അഭ്യർത്ഥിച്ചു.

താൽപര്യമുള്ള മാവായിസ്റ്റുകൾക്ക് ജില്ലാ പോലീസ് മേധാവിയെയോ ഏതെങ്കിലും സർക്കാർ ഓഫീസുകളേയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളേയോ ബന്ധപ്പെടാം. ഇങ്ങനെ തിരിച്ചെത്തുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
  


    
    

    




Post a Comment

0 Comments