Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നന്ദിയോട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം പത്തോളം പേർക്ക് പരിക്കേറ്റു

നന്ദിയോട്: നന്ദിയോട് ആലമ്പാറയിൽ തൊഴിലുറപ്പിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് നേരെ കടന്നൽ കൂട്ടത്തിന്റെ ആക്രമണം.


നിരവധി പേർക്ക് കടന്നൽ കുത്തേറ്റു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.

തൊട്ടടുത്ത് നിന്നിരുന്ന മരത്തിൽ താവളമടിച്ചിരുന്ന കടന്നൽകൂട്ടമാണ് ആക്രമണം നടത്തിയത്. ഇരുപതിയൊന്നോളം തൊഴിലാളികളാണ് ജോലിസ്ഥലത്ത് ഉണ്ടായിരുന്നത്.

സാരമായി പരിക്കേറ്റ സുജാത, ലീല.സി, ലീല.പി, ഗോമതിയമ്മ എന്നിവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിശാലാക്ഷി, സുധ, സീന എന്നിവരെ പാലോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളെ പ്രഥമ ശിശ്രൂഷ നൽകി വിട്ടയച്ചു. മറ്റ് രണ്ടുപേർ നിരീക്ഷണത്തിലാണ്.

Post a Comment

0 Comments