Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നോക്കുകൂലി പരാതികളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തൽ അന്വേഷണം നടത്താൻ നിർദേശം

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പോലിസ് മേധാവി ജില്ലാ പോലിസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.




മുന്തിയ പരിഗണന നൽകി കേസ് അന്വേഷിച്ച് ചാർജ് ഷീറ്റ് സമർപ്പിക്കാനും നിർദ്ദേശമുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അവസരത്തിനൊത്തുയർന്ന് പ്രവർത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നൽകേണ്ട അവസ്ഥയും ഒഴിവാക്കാൻ നടപടി സ്വീകരിക്കനാമെന്നും നിർദ്ദേശം നൽകി.

നോക്കുകൂലി സംബന്ധിച്ച കേസുകളിൽ പിടിച്ചുപറിക്കും മറ്റു കുട്ടകൃത്യങ്ങൾക്കുമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന മേധാവി സർക്കുലർ പുറപ്പെടുവിച്ചത്.
 
  


    
    

    




Post a Comment

0 Comments