തിരുവനന്തപുരം: രാജ്യത്തെ വർഗ്ഗീയ കക്ഷികൾക്കെതിരെ ശക്തമായി പോരാടാനും , കർഷകർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച എൻ.ഡി.എ. സർക്കാരിനെ ചെറുത്തു തോൽപിക്കാനും പ്രതിപക്ഷ പാർട്ടികളുടെ വിശാലസഖ്യം രാജ്യത്തിന് ആവശ്യമാണെന്ന് എൻ. സി. പി.സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. എൻ. സി.പി. തിരുവനന്തപുരം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ അദ്ധ്യക്ഷനായിരുന്നു. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം വർക്കല ബി.രവികുമാർ , സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ: കെ.ആർ. രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറി കെ.ഷാജി, പുലിയൂർ പ്രകാശ്, ഇ.എം.ഹനീഫ എന്നിവർ സംസാരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.