Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് പോളിടെക്‌നിക് കോളേജിൽ ഒഴിവുകൾ

നെടുമങ്ങാട്: സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ് ബ്രാഞ്ചുകളിൽ അവശേഷിക്കുന്നതും ഉണ്ടാകാൻ ഇടയുള്ളതുമായ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒരു ഒഴിവാണുള്ളത്.




പുതുതായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നവംബർ 24, 25, 26 ദിവസങ്ങളിലൊന്നിൽ രാവിലെ 10 മണിക്ക് മുൻപ് നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ രക്ഷിതാവിനൊപ്പം എത്തണം. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പങ്കെടുക്കാം. ഓരോ ദിവസത്തെയും ഒഴിവുകൾ അന്നേ ദിവസം സ്ഥാപന തലത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നു തന്നെ നികത്തും. പുതുതായി അപേക്ഷ സമർപ്പിക്കുന്ന എസ്.സി/എസ്.ടി വിഭാഗത്തിൽപെടുന്നവർ 75 രൂപയും മറ്റുള്ളവർ 150 രൂപയും അപേക്ഷാ ഫീസായി ഓൺലൈനായി അടയ്ക്കണം.

Post a Comment

0 Comments