കൊട്ടിയം: പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ യുവാവ് പോലീസ് പിടിയിലായി. പോത്തന്‍കോട് ചെങ്കോട്ട്കോണം തുണ്ടത്തില്‍ മടവൂര്‍പാറ ക്ഷേത്രത്തിന് സമീപം പ്ലാവിള വീട്ടില്‍ മനു (25) ആണ് പോലീസ് പിടിയിലായത്.
ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ഇയാള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി ചികിത്സ തേടിയ ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പോത്തന്‍കോട് നിന്നും പിടികൂടിയത്.
കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍.എം.സിയുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് ജി നായര്‍, ഷിഹാസ്, അഷ്ടമന്‍.പി.കെ, എ.എസ്.ഐ സുനില്‍കുമാര്‍ സി.പി.ഒ അനീഷ്, പ്രശാന്ത്, ഷൈന്‍, ബുഷ്റാ മോള്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.