Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

യുവതിയെ മാനഹാനിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

കൊല്ലം: അമ്മയെ അസഭ്യം വിളിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച് മാനഹാനിപ്പെടുത്തിയ യുവാവ് പോലീസ് പിടിയിലായി. തൃക്കരുവാ വില്ലേജില്‍ ഞാറയ്ക്കല്‍ റാഹലത്ത് വടക്കതില്‍ സനൂജ് (40) ആണ് പോലീസ് പിടിയിലായത്. കൊല്ലം നഗരത്തില്‍ താമസിക്കുന്ന യുവതിയുടെ മാതാവിന്‍റെ പേരിലുളള വീട്ടിലാണ് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നത്. ഇയാള്‍ നിരന്തരം അയല്‍വാസികളെ ശല്ല്യം ചെയ്തതിനെ തുടര്‍ന്ന് അവര്‍ വീട്ടുടമയോട് പരാതി പറഞ്ഞു. ഇതിനെ സംബന്ധിച്ച് സംസാരിക്കുന്നതിനാണ് യുവതിയേയും കൂട്ടി മാതാവ് അവരുടെ വീട്ടില്‍ എത്തിയത്. യുവാവിനോട് വിവരങ്ങള്‍ ചോദിച്ചതില്‍ ഇഷ്ടപ്പെടാതിരുന്ന യുവാവ് മാതാവിനെ അസഭ്യം വിളിച്ചു. യുവതി ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് യുവതിയെ മുടിക്ക് പിടിച്ച് തറയിലിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ചും ധരിച്ചിരുന്ന ചുരുദാര്‍ ടോപ്പ് വലിച്ച് കീറുകയും ചെയ്തു.


യുവതിയുടെ പരാതിയിലാണ് അഞ്ചാലുമൂട് പോലീസ് യുവാവിനെ പിടികൂടിയത്. അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ ദേവരാജന്‍. സി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം. ബി, ഷബ്ന.എം, സിറാജുദ്ദീന്‍.എന്‍, എ.എസ്.ഐ രാജേഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.


 
  


    
    

    




Post a Comment

0 Comments