
ദക്ഷിണ മേഖലയിലെ ജയിലുകളിൽനിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് തടവുകാരെ മാറ്റുന്നത് പതിവാണെന്ന് ജയിൽ വിഭാഗം ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലാ ജയിലുകളുടെ നിർമാണം നടന്നുവരികയാണ്. കോന്നിയിലും നെടുമങ്ങാടും ജയിലുകളുടെ പ്രവർത്തനം ആരംഭിച്ചാൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരുടെ എണ്ണം കുറക്കാനാവും. കോന്നിയിൽ സെൻട്രൽ ജയിലാണ് നിർമിക്കുന്നത്.
എണ്ണത്തിൻറെ ഇരട്ടിയോളം അന്തേവാസികളെ പാർപ്പിക്കുന്നത് തടവുകാർക്ക് ശാരീരിക - മാനസിക പ്രയാസങ്ങളുണ്ടാക്കുമെന്ന് ജസ്റ്റിസ് ആൻറണി ഡൊമിനിക്ക് ചൂണ്ടിക്കാണിച്ചു. ജയിലിൽ അച്ചടക്കവും സമാധാനാന്തരീക്ഷവും നിലനിർത്താൻ ഇത് ബുദ്ധിമുട്ടുണ്ടാക്കും.
എന്തായാലും പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരുടെ എണ്ണം കുറക്കേണ്ടത് അടിയന്തിരവും അനിവാര്യവുമായ കാര്യമാണെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കും ഉത്തരവിൻറെ പകർപ്പയച്ചു. പി.കെ. രാജു സമർപ്പിച്ച പരാതിയിലാണ് നടപടി. നെടുമങ്ങാടും കോന്നിയിലും നിർമിക്കുന്ന ജയിലുകൾ എന്ന് പൂർത്തിയാകുമെന്ന് റിപ്പോർട്ടിൽ പറയുന്നില്ല.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.