കഴക്കൂട്ടം: കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു. വീട്ടമ്മയുടെ കഴുത്തിൽ വാൾ വെച്ച് ഭീഷണിപ്പെടുത്തി. മൂന്ന് വീടുകളും നാല് ഇരുചക്ര വാഹനങ്ങളും ഒരു കാറും അക്രമി സംഘം തകർത്തു.
ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു അക്രമം. ഉള്ളൂർ കോണം ഹാഷിമാണ് ആക്രമണം നടത്തിയത്. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കഞ്ചാവ് വിൽപ്പന അടക്കമുള്ള കാര്യങ്ങൾ പ്രദേശവാസികൾ പോലീസിനെ അറിയിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.