നെടുമങ്ങാട്: അടിപിടികേസിനു സാക്ഷി പറഞ്ഞ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിലായി. മഞ്ച സ്വദേശിയും നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിനു സമീപം മുനീർ മൻസിലിൽ വാടകക്ക് താമസിക്കുന്ന ഹാജ (22), ഇരിഞ്ചയം താന്നിമൂട് സ്വദേശിയും അന്താരാഷ്ട്ര മാർക്കറ്റിനു സമീപം വാടകക്ക് താമസിക്കുന്ന അമീർ ഖാൻ(22) എന്നിവരാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്നരയോടെ വെള്ളനാട് സ്വദേശിയും നെടുമങ്ങാട് കച്ചേരി നടയിലെ പൂക്കടയിലെ ജോലിക്കാരനുമായ അരുണിനെ കുത്തിക്കൊലപ്പടുത്താൻ ശ്രമിച്ചതിനാണ് ഇവർ പിടിയിലായത്. സംഭവത്തിനു രണ്ടുദിവസം മുൻപ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരത്തും വിദ്യാർത്ഥികളും നാട്ടുകാരും തമ്മിൽ സംഘർഷം നടന്നിരിന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികളെ പോലീസിന് പറഞ്ഞുകൊടുത്തത് അരുൺ ആണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ കുത്തികൊല്ലാൻ ശ്രമിച്ചത്. കുത്തിയകത്തി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അരുണ്ഴ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പി കെ മധു ഐപിഎസ് നെടുമങ്ങാട് എ എസ് പി രാജ് പ്രസാദ് ഐപിഎസ്സ് എന്നിവരുടെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ എസ്, എസ് ഐ സുനിൽ ഗോപി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.