Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മൊബൈൽ ഫോൺ മോഷ്ടിക്കുന്ന രണ്ടംഗ സംഘം പോലീസ് പിടിയിൽ

പാങ്ങോട്: മൊബൈൽ ഫോൺ മോഷ്ടിക്കുന്ന രണ്ടംഗ സംഘം പോലീസ് പിടിയിൽ. കോഴിക്കോട് സ്വദേശികളായ ഷിഹാബും, അനസുമാണ് പോലീസിന്റെ പിടിയിലായത്. പ്രതികളുടെ പക്കൽ നിന്നും രണ്ടര ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും പാങ്ങോട് പോലീസ് പിടികൂടി. കിളിമാനൂരിൽ ബന്ധു വീട്ടിൽ താമസിച്ച് മോഷണം നടത്തി വരികയായിരുന്നു പ്രതികൾ.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കല്ലറ തെങ്ങുംകോട് ഭാഗങ്ങളിൽ കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ നിന്നും ഫോണുകൾ മോഷണം പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


  

  


    
    

    




Post a Comment

0 Comments