Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എംഎൽഎമാർക്ക് എടിഎം മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിൽ റേഷൻ കാർഡുകൾ എ.ടി.എം. മാതൃകയിലുള്ള സ്മാർട്ടുകളാക്കി പരിവർത്തനം ചെയ്ത് കഴിഞ്ഞ ആഴ്ച മുതൽ വിതരണം ആരംഭിച്ചിരുന്നു. നിയമസഭാ സാമാജികർക്ക് എ.ടി.എം. മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണം നിയമ സഭയിൽ സ്പീക്കറുടെ ചേംബറിൽ വച്ച് ബഹു. സ്പീക്കർ എം.ബി. രാജേഷിന് നൽകിക്കൊണ്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവ്വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, ധനകാര്യ വകുപ്പുമന്ത്രി അഡ്വ. കെ.എൻ. ബാലഗോപാലിനും തദവസരത്തിൽ കാർഡുകൾ നൽകി. 


സിവിൽ സപ്ലൈസ് ഡയറക്ടർ സജിത് ബാബു, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. തുടർ ദിവസങ്ങളിൽ എല്ലാ എം.എൽ.എ. മാർക്കും സ്മാർട്ട് കാർഡുകൾ നിയമ സഭയിൽ വച്ച് നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
 
  


    
    

    




Post a Comment

0 Comments