Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആര്യനാട്ട് പത്തൊൻപതുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് കഠിന തടവും പിഴയും

ആര്യനാട്: വിവാഹ വാഗ്ദാനം നടത്തി പത്തൊൻപതുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് പതിനഞ്ചു വർഷം കഠിന തടവും 35,000 രൂപ പിഴയും നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) വിധിച്ചു. ആര്യനാട് ചൂഴ കടുക്കോട് തടത്തരികത്ത് അതുല്യ ഭവനിൽ എൽ.ഷൈജു കുമാറി (23)നാണു ശിക്ഷ വിധിച്ചത്.


പിഴതുക യുവതിക്ക് നഷ്ടപരിഹാരമായി നൽകണം. പിഴ നൽകാതിരുന്നാൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജി വിധിച്ചു. 2004– ൽ ആണ് കേസിന് ആസ്പദമായ സംഭവം. നെടുമങ്ങാട് പോക്സോ കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ആര്യനാട് പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു.


 
  


    
    

    




Post a Comment

0 Comments