നെടുമങ്ങാട്: നെടുമങ്ങാട് കെഎസ്ആർടിസി ബസ്റ്റാൻഡിലും സമീപപ്രദേശങ്ങളിലും വിദ്യാർത്ഥികൾ തമ്മിലുണ്ടാകുന്ന സംഘർഷങ്ങൾ തുടർക്കഥയാവുകയാണ്. നെടുമങ്ങാട് പോലീസിന്റെ മൂക്കിൻ തുമ്പിൽ നടക്കുന്ന ഇത്തരം അക്രമങ്ങളിൽ പോലീസ് സമയബന്ധിതമായി ഇടപെടാത്തത് ഗുരുതരമായ വീഴ്ചയാണ്. ബസ്റ്റാന്റിനുള്ളിലെ പോലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതുകൊണ്ടാണ് ഇത്തരം അനിഷ്ടസംഭവങ്ങൾ തുടർക്കഥയാകുന്നത്. അടിയന്തരമായി പോസ്റ്റ് പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് എഐഎസ്എഫ് നെടുമങ്ങാട് മണ്ഡലം കമ്മറ്റി കടക്കുമെന്നും പ്രസിഡന്റ് അഖില ശൈഖും സെക്രട്ടറി അൽ അമീൻ എൻ ഖാനും പ്രസ്താവനയിലൂടെ അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.