Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഇരുചക്രവാഹനങ്ങളിൽ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷ്ണറുടെ പേരിലാണ് ഉത്തരവ്. ഇരുചക്രവാഹനങ്ങളിൽ കുടചൂടി യാത്ര ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതിനെ തുടർന്നാണ് ഉത്തരവ്. വണ്ടി ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടാൻ പാടില്ലെന്നാണ് ഉത്തരവ് പറയുന്നത്.


മോട്ടോർ വാഹന ആക്ട് സെക്ഷൻ 177എ പ്രകാരമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആയിരം രൂപ മുതൽ അയ്യായിരം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.

മഴക്കാലത്ത് ഇത്തരത്തിൽ കുടചൂടി യാത്ര ചെയ്യുന്നത് സാധാരണമാണ്. എന്നാൽ കാറ്റിൽ കുട പിന്നിലേക്ക് പാറുകയും ഇതിനാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിക്കുന്നതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ മരണങ്ങളും സംഭവിച്ചിട്ടുണ്ട്. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് ഗതാഗതവകുപ്പ് പഠനം നടത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കുട ചൂടി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തുണ്ടായ അപകടങ്ങളിൽ 14 പേർ മരിച്ചതായാണ് റിപ്പോർട്ട്.



  

  


    
    

    


Post a Comment

0 Comments