
കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുമ്പോൾ കുട്ടികൾ സന്തോഷത്തോടെ സ്കൂളുകളിൽ തിരിച്ചെത്തുന്നതിനും അതിന് രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രചോദനം നൽകുന്നതിനുമാണ് ഇത്തരമൊരു വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് നഗരസഭ നടത്തുന്ന ഈ പദ്ധതി കേരളത്തിലെ മുഴുവൻ കുട്ടികൾക്കും നയനാനന്ദകരമാകും എന്നുള്ളതിൽ സംശയമില്ലെന്നും, കുട്ടികൾ നാടിൻറെ ഭാവിവാഗ്ദാനം ആയതിനാൽ തന്നെ അവരുടെ മാനസിക ഉല്ലാസം ഏറ്റവും പ്രധാനപ്പെട്ടതാണ്. കുട്ടികൾ യാതൊരു മടിയും ഭയവും കൂടാതെ സ്കൂളുകളിലേക്ക് മടങ്ങാനാണ് നഗരസഭ ഇത്തരത്തിൽ ഒരു ഉദ്യമം ഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.