വലിയമല: പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പാപ്പനംകോട് സ്വദേശി അനീഷ് (35)നെയാണ് വലിയമല പോലിസ് അറസ്റ്റ് ചെയ്തത്. പാപ്പനംകോട്ട് വാടക വീട്ടിൽ വച്ചാണ് സംഭവം. അമ്മ ജോലിക്ക് പോയ സമയം പെൺകുട്ടിയുടെ ഇളയ സഹോദരനെ റൂമിൽ പൂട്ടിയിട്ട ശേഷം വലിച്ചിഴച്ചു റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി നിലവിളിച്ചതോടെ വീടിൻറ ഉടമ വന്ന് കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന് പെൺകുട്ടി അമ്മൂമ്മയോട് വിവരം പറയുകയും ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ കൗൺസിലിംഗ് നടത്തിയ ശേഷം വലിയമല പൊലീസിൽ പരാതി നൽകി. പിന്നാലെ രണ്ടാനച്ഛനായ അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.