Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ വിതുര പോലീസ് അറസ്റ്റ് ചെയ്തു

വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങമ്മല അഗ്രിഫാം കണ്ടാളംകുഴി തടത്തരികത്തു വീട്ടിൽ അമൃതലാൽ (19) നെയാണ് വിതുര പോലീസ് അറസ്റ് ചെയ്തത്. പതിനാറുകാരിയെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡനത്തിരയാക്കിയ കേസിലാണ് അമൃതലാലിനെ അറസ്റ്റ് ചെയ്തത്. രാവിലെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.


നെടുമങ്ങാട് എഎസ്പി രാജ്പ്രസാദ് ഐപിഎസ്, വിതുര എസ്എച്ച്ഒ ശ്രീജിത്ത്, എസ്ഐ സുധീഷ്, ജിഎസ്ഐ സതികുമാർ, എഎസ്ഐമാരായ സജു, പത്മരാജ്, എസ്.സി.പി.ഒമാരായ പ്രദീപ്, രജിത്, സിപിഒ ഹാഷിം, ഡബ്ലിയുസിപിഒ സിന്ധു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



  

  


    
    

    




Post a Comment

0 Comments