സംഭവത്തിൽ യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസെടുത്ത കാഞ്ഞിരംകുളം പോലീസ് യുവതിയെയും കാമുകനെയും കണ്ടെത്തി. എന്നാൽ, യുവതി ഭർത്താവിനും വീട്ടുകാർക്കും ഒപ്പം പോകാൻ വിസമ്മതിച്ചതോടെ കോടതിയിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയക്കുകയായിരുന്നു.
പ്രവാസിയായ പുല്ലുവിള സ്വദേശിയായ യുവാവ് രണ്ടാഴ്ചമുമ്പാണ് മതാചാര പ്രകാരം വിവാഹം ചെയ്തത്. ആർഭാടപൂർവ്വമായിരുന്നു വിവാഹം. ഭർത്താവിനൊപ്പം കഴിയുന്നതിനിടയിൽ എസ്.ബി.ഐ.യിലെ കളക്ഷൻ ഏജന്റായ യുവതി ഓഫീസിൽ പോകുന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. വൈകുന്നേരമായിട്ടും യുവതിയെ കാണാതായതോടെയാണ് പോലീസിൽ പരാതി നൽകിയത്.
ശേഷം നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം യുവതിയെ കണ്ടെത്തിയത്. എന്നാൽ, ഭർത്താവിനൊപ്പമോ വീട്ടുകാർക്കൊപ്പമോ പോകാൻ യുവതി കൂട്ടാക്കിയില്ല. തർക്കം രൂക്ഷമായതോടെ വീട്ടുകാരിൽ നിന്നും കൈക്കലാക്കിയ ആഭരണങ്ങളിൽ കുറച്ച് പിതാവിന് തിരിച്ച് നൽകാമെന്ന് യുവതി അറിയിച്ചു. യുവതിയുമായി പ്രേമത്തിലായിരുന്ന കാമുകൻ വിവാഹത്തിന് മുമ്പ് വിവാഹാലോചനയുമായി യുവതിയുടെ വീട്ടിൽ എത്തിയെങ്കിലും വീട്ടുകാർ വിസമ്മതിച്ചതായി പറയപ്പെടുന്നു. ഇതോടെ ഒളിച്ചോടാൻ തീരുമാനിച്ച യുവതി സ്വത്ത് മോഹിച്ച് വിവാഹം കഴിയുന്നതുവരെ കാത്തിരിക്കുകയായിരുന്നു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.