Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമം; മരുമകൻ റിമാന്റിൽ

നെടുമങ്ങാട്: ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകനെ പോലിസ് അറസ്റ്റ് ചെയ്തു. പഴവിള കുന്നുംപുറത്ത് വീട്ടിൽ അൻഷാദ് വയസ് 40 നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


ഭാര്യാപിതാവും നെടുമങ്ങാട് മഞ്ചയിൽ താമസക്കാരനുമായ സലീമിനെയാണ് പാറക്കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. അൻഷാദും ഭാര്യയുമായി കഴിഞ്ഞ കുറെ നാളുകളായി അകന്നുകഴിഞ്ഞു വരുകയായിരുന്നു. മക്കളെ കാണുന്നതിനായി അൻഷാദ് ഇടയ്ക്കിടെ ഭാര്യ വീട്ടിൽ വരുമായിരുന്നു. അൻഷാദിന്റെ ഭാര്യ ഇടുക്കിയിൽ ജോലിക്ക് പോയത് സലീം പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിച്ച് ഇക്കഴിഞ്ഞ 19-ാം തിയതി വൈകി 6 മണിയോടുകൂടി മക്കളെ കാണാനെത്തിയ ഇയാൾ ചീത്തവിളിച്ചുകെണ്ട് സമീപത്തുനിന്നും കരിങ്കൽ കഷണമെടുത്ത് സലീമിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. സലീമിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന്ഴെറ നിർദ്ദേദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറും എസ്ഐ സുനിൽ ഗോപിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തു.

  

  


    
    

    




Post a Comment

0 Comments