Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ജില്ലകളിൽ സ്പെഷ്യൽ പോലീസ് കൺട്രോൾ റൂം; അടിയന്തിര സഹായത്തിന് 112 ൽ വിളിക്കാം

കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനങ്ങൾക്കായി പോലീസ് സേനയെ മുഴുവനും മൊബിലൈസ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.


ജില്ലകളിൽ സ്പെഷ്യൽ കൺട്രോൾ റൂം തുറക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടർമാർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി ചേർന്ന് പോലീസ് സംവിധാനം പ്രവർത്തിക്കും. അടിയന്തിര സാഹര്യങ്ങളിൽ പൊതുജനങ്ങൾക്ക് 112 എന്ന നമ്പറിൽ ഏത് സമയവും ബന്ധപ്പെടാം. പോലീസ് സ്റ്റേഷനുകളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേകസംഘങ്ങൾ രൂപീകരിക്കും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ചെറിയ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങൾ, വെളിച്ച സംവിധാനം എന്നിവയും കരുതും. നദികൾ, കായൽ, കടൽ തീരങ്ങളിൽ വസിക്കുന്നവരെ ആവശ്യമെങ്കിൽ ഒഴിപ്പിക്കുന്നതിന് വേണ്ട സഹായം ഉറപ്പാക്കും. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം രക്ഷാപ്രവർത്തനങ്ങൾ നടത്തേണ്ടത്. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്താനും ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.


  

  


    
    

    


Post a Comment

0 Comments