Recent-Post

ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

കരുപ്പൂര്: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കരുപ്പൂര് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്തിൽ 24 കേന്ദ്രങ്ങളിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.



കോൺഗ്രസ് കരുപ്പൂര് മണ്ഡലംതല അനുസ്മരണത്തിൻ്റെ ഭാഗമായി ഗാന്ധിയനും സ്വാതന്ത്രസമര സേനാനിയുമായ കരുപ്പൂര് എം ശ്രീകുമാറിൻ്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു

മണ്ഡലം പ്രസിഡൻ്റ് കരുപ്പൂര് ഷിബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗം കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. തേക്കട അനിൽകുമാർ, നെട്ടിറച്ചിറ ജയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് അഡ്വ. എസ് അരുൺകുമാർ, ടി.അർജുനൻ, അഡ്വ മഹേഷ് ചന്ദ്രൻ, കരുപ്പൂര് സുരേഷ്, ഇരുമരം സജി, ഒ എസ് ഷീല, ഹാഷിം റഷീദ് മന്നൂർക്കോണം രാജേഷ്, വലിയമല മോഹനൻ, കണ്ണാറം കോട് സുധൻ, മുരളീധരൻ നായർ, ജി.എൽ രജീഷ്, തുടങ്ങിയവർ അനുസ്മരണം നടത്തി.
   

  


    
    

    


="400" /> 

  


    
    

    


Post a Comment

0 Comments