Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കനത്ത മഴ; നാശനഷ്ടങ്ങൾ; പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു

സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പല സ്ഥലങ്ങളിലും തോടുകൾ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. പൂഞ്ഞാർ തെക്കേക്കരയിൽ റെക്കോഡ് മഴയാണ് ഒറ്റമണിക്കൂറിനുള്ളിൽ പെയ്തത്.


കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വെമ്പായം മേനാംകോട്ടുകോണത്ത് വീട് ഇടിഞ്ഞുവീണു. വീടിൻ്റെ പിറകുവശം പൂർണ്ണമായും തകർന്നു. വെഞ്ഞാറമൂട്ടിൽ പശു ഫാമിൽ വെള്ളം കയറി. വെഞ്ഞാറമൂട് മക്കാംകോണം കോളനിയിലെ വീടുകൾ വെള്ളം കയറി. ജനങ്ങൾ ഭീതിയിൽ. പൊന്മുടിയിൽ മലവെള്ളപ്പാച്ചിലും ചെറിയതോതിൽ മണ്ണിടിച്ചിലുമുണ്ടായി.

മലയോര മേഖലകളിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊൻമുടി വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.

 
  

  


    
    

    


Post a Comment

0 Comments