വിതുര: ആനപ്പാറ വാർഡിലെ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ പരാതിപ്പെട്ടി സ്ഥാപിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ, സ്വാതന്ത്ര്യ നിഷേധം, അവകാശ ലംഘനം എന്നിവയിൽ ഇടപെട്ട് പരിഹരിക്കാനും അത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാത്ത തരത്തിലുള്ള സാമൂഹിക സൃഷ്ടിക്കും വേണ്ടിയാണ് വാർഡ് തലത്തിൽ ജാഗ്രത സമിതികൾ പ്രവർത്തിക്കുന്നത്.
വാർഡ്തല ജാഗ്രത സമിതി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജനങ്ങൾ കൂടുതലായി എത്തുന്ന പൊതു ഇടമായ ആനപ്പാറ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പരാതിപ്പെട്ടി സ്ഥാപിച്ചത്. ജാഗ്രത സമിതി മുൻപാകെ നൽകേണ്ട പരാതികൾ ഇവിടെ നിക്ഷേപിക്കാവുന്നതാണ്. ഇതിന് പുറമെ അംഗൻവാടിയിലും പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വാർഡ് മെമ്പർ ചെയർമാനായ ജാഗ്രത സമിതിയിലേക്ക് നേരിട്ട് രേഖാമൂലമോ,തപാൽ വഴിയോ, പരാതിപ്പെട്ടികളിലൂടെയോ പരാതികൾ സമർപ്പിക്കാവുന്നതാണ്.
കൃത്യമായ ഇടവേളകളിൽ ജാഗ്രത സമിതികൾ ചേർന്ന് പരാതിയിന്മേൽ പരിഹാര നടപടികൾ സ്വീകരിക്കും. വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ, ഐ.സിഡി.എസ്.സൂപ്പർവൈസർ സുജിത മാത്യു, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ വിദ്യ വിശ്വൻ, അംഗൻവാടി പ്രവർത്തകരായ അനിത കുമാരി, ലത,മഞ്ജുഷ, ആശ വർക്കർ സെലിൻ റോസ്, ജാഗ്രത സമിതി അംഗങ്ങളായ ഉദയകുമാർ, രാജേഷ്, ഭഗവതി നായ്ക്കർ, ധന്യ എന്നിവരും സന്നിഹിതരായിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.