ആലപ്പുഴ: ജില്ലയിലെ ചെങ്ങന്നൂര്‍ ചെറിയനാട് ഭക്ഷ്യ വകുപ്പിനു കീഴിലുള്ള എന്‍.എഫ്.എസ്.എ ഗോഡൗണിലെ തൊഴില്‍ തര്‍ക്കം തൊഴില്‍ വകുപ്പു മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പരിഹാരമായി. യോഗത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ശ്രീ. ജി.ആര്. അനില്‍, മന്ത്രിമാരായ ശ്രീ. സജി ചെറിയാന്, ശ്രീ. പി.പ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു. എന്‍.എഫ്.എസ്.എ ഗോഡൗണിലെ തൊഴിലാളികള്‍ അവരുടെ 26 എ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള കയറ്റിറക്കു സ്ഥല പരിധിക്കുള്ളില്‍ കയറ്റിറക്കു ജോലികള്‍ ചെയ്യേണ്ടതാണെന്നും റേഷന്‍ കടകളില്‍ വാതില്‍പ്പടി വിതരണത്തിനായി പോകുന്ന വാഹനങ്ങളില്‍ ഗോഡൗണിലെ കയറ്റിറക്കു തൊഴിലാളികള്‍ പോകേണ്ടതില്ലായെന്നും തീരുമാനിച്ചു. തൊഴിലാളികള്‍ക്ക് മതിയായ വേതനം ഉറപ്പുവരുത്താനുള്ള പരിശ്രമങ്ങള്‍ കരാറുകാരനുമായി ആലോചിച്ച് കൈക്കൊള്ളണമെന്നും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ലേബര്‍ കമ്മിഷണര്‍, സപ്ലൈകോ ജനറല്‍ മാനേജര്‍, ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവരും പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.