മെഡിക്കൽ കോളേജ്: ട്രാഫിക് എസ് ഐ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലിരുന്ന രണ്ട് ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാറോടിച്ചിരുന്ന ട്രാഫിക് എസ് ഐ അനിൽകുമാർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. പട്ടം പൊട്ടക്കുഴിയിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ട്രാഫിക് എസ് ഐ അനിൽകുമാർ ഓടിച്ച കാർ നിയന്ത്രണം വിട്ട് ബൈക്കുകൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടൻതന്നെ പോലീസെത്തി കാർ സംഭവ സ്ഥലത്ത് നിന്ന് നീക്കി. നാട്ടുകാരുടെ പ്രതിഷേധത്തിനിടയിൽ അനിൽകുമാറിനെ വൈദ്യപരിശോധനക്കെന്ന പേരിൽ പോലീസ് ഉടൻ ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.