പൂവത്തൂർ: എച്ച്എസ്എസ് ശുചീകരിക്കുന്ന തൊഴിലുറപ്പു തൊഴിലാളികളെ അനുമോദിച്ചു. പൂവത്തൂർ വാർഡിലെ തൊഴിലാളികളാണ് സേവനമായി ശുചീകരണം നടത്തുന്നത്. രണ്ടര ഏക്കർ ക്യാമ്പസിലെ കുറ്റിക്കാടുകൾ വെട്ടിമാറ്റി വൃത്തിയാക്കി. നാലു ദിവസമായി തുടരുന്ന പ്രവൃത്തി ചൊവ്വാഴ്ച പൂർത്തിയാകും. നെടുമങ്ങാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി സതീശൻ, കൗൺസിലർമാരായ ലേഖ വിക്രമൻ, താര ജയകുമാർ, പിടിഎ പ്രസിഡന്റ് എസ് എസ് ബിജു, വൈസ് പ്രസിഡന്റ് ബി ബി സുരേഷ്, നെടുമങ്ങാട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് ശ്രീവിദ്യ, അധ്യാപകർ എന്നിവർ അനുമോദനച്ചടങ്ങിൽ പങ്കെടുത്തു. പൂർവവിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.