ജയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ ’, ‘വെനം 2’, ഷാംഗ് ചി, ‘ഡോക്ടർ തുടങ്ങിയ സിനിമകളാണ് 27, 28 തീയേതികളിൽ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. കേരളത്തിന് പുറത്ത് മുന്നേ തീയേറ്ററുകൾ തുറന്നതോടെ വന്ന ചിത്രങ്ങളാണിവ. ജോജു ജോർജ് ചിത്രം ‘ സ്റ്റാർ’, അപ്പാനി ശരത് നായകനാകുന്ന ‘മിഷൻ സി’, ക്യാബിൻ എന്നീ സിനിമകൾ 29ന് റിലീസാകും. രജനീകാന്ത് ചിത്രം അടക്കം തമിഴ്–ഹിന്ദി ദീപാവലി റിലീസുകൾ നവംബർ ആദ്യവാരമെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, സുരേഷ് ഗോപി ചിത്രം ‘കാവൽ’ തുടങ്ങി വലിയ റിലീസുകൾ അതിന് ശേഷമുണ്ട്.
പകുതി സീറ്റുകളിൽ മാത്രമാണ് ഇപ്പോൾ പ്രവേശനം അനുവദിച്ചിട്ടുള്ളത്. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണ് പ്രവേശനം. മറ്റ് സംസ്ഥാനങ്ങളിലുള്ളതുപോലെ ഒറ്റ ഡോസ് വാക്സീൻ എടുത്തവരെയും തീയേറ്ററുകളിൽ അനുവദിക്കണമെന്നും 100 ശതമാനം പ്രവേശനത്തിന് അനുമതി നൽകണമെന്നും തീയേറ്റർ സംഘടനകളും സിനിമാ സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.