Recent-Post

വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ്​ വിദ്യാർഥി മുങ്ങി മരിച്ചു

വെള്ളായണി: സുഹൃത്തുക്കൾക്കൊപ്പം വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ്​ വിദ്യാർഥി മുങ്ങി മരിച്ചു. കൊല്ലം ആദിച്ചനല്ലൂർ രവീന്ദ്ര ഭവനിൽ ബിപിൻചന്ദ്ര റോയിയുടെ മകൻ പ്രണവ് റോയ് (23) ആണ് മരിച്ചത്.


വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം. പ്രണവും സുഹൃത്തുക്കളും ഉൾപ്പെട്ട 11 അംഗ സംഘം വെള്ളായണി കായലിൽ പമ്പ് ഹൗസിന് സമീപം കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെ പ്രണവ് കായലിൽ മുങ്ങി താഴുകയായിരുന്നു. സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ച് പൊലീസും ഫയർ ഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് വെള്ളായണി കായലിൽ നിന്ന് പ്രണവിൻറെ മൃതദേഹം പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. പാപ്പനംകോട് എൻജിനീയറിങ് കോളേജിലെ വിദ്യാർഥിയായിരുന്നു പ്രണവ്. മൃതദേഹം നേമം ശാന്തിവിള താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നേമം പൊലീസ് കേസെടുത്തു.

  

  


    
    

    


Post a Comment

0 Comments