
ദിവസവും ഇന്ധന വില വർധിപ്പിക്കുന്നത് ജനദ്രോഹ നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് എന്നും ജനവിരുദ്ധ നയങ്ങൾ തിരുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ എൽ യു ദേശീയ ജനറൽ സെക്രട്ടറി എസ് എം ബഷീർ അഭിപ്രായപ്പെട്ടു. എൻ എൽ യു സംസ്ഥാന വൈസ് പ്രസിഡന്റ് എ എൽ എം കാസിം അധ്യക്ഷത വഹിച്ചു. ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡന്റ് എംഎം മാഹീൻ മുഖ്യപ്രഭാഷണം നടത്തി. ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡന്റ് മാരായ സൺ റഹീം, സജീർ കല്ലമ്പലം, വള്ളക്കടവ് അബ്ദീൻ, ജില്ലാ സെക്രട്ടറിമാരായ ബദർ ബാലരാമപുരം, ഷാഹുൽഹമീദ്, സബീർ തൊളിക്കുഴി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
പരുത്തിക്കുഴി മാഹിൻ സ്വാഗതവും പേട്ട കബീർ നന്ദിയും രേഖപ്പെടുത്തി. സലീം നെടുമങ്ങാട്, പുലിപ്പാറ യൂസഫ്, കെ കെ സമദ്, പള്ളിക്കൽ നിസാർ,സജിൻ, നസീർ തൊളിക്കോട്, പോങ്ങുമ്മൂട് റാഫി, റഹ്മത്തുള്ള എന്നിവർ നേതൃത്വം നൽകി.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.