Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അനുമോദന യോഗം

വിതുര: കോൺഗ്രസ്‌ കല്ലാർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന യോഗം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ്.ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് മെമ്പർ കല്ലാർ മുരളി അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ വിജയികളെ ആദരിച്ചു. കല്ലാർ ഗവ. എൽ.പി.സ്കൂളിലെ കുട്ടികൾക്കായി പഠനോപകരണങ്ങളും നൽകി.


ഗ്രാമ പഞ്ചായത്ത് അംഗം വിഷ്ണു ആനപ്പാറ, കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി മധു, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി സുധിൻ, വാർഡ് പ്രസിഡന്റ്‌ രാജു, ബൂത്ത്‌ പ്രസിഡന്റ്‌ ഷാജഹാൻ, റോയി, വിജി, മുരളി മുല്ലമൂട് തുടങ്ങിയവർ പങ്കെടുത്തു.


  


  


    
    

    


Post a Comment

0 Comments