വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (VYBECOS) ആരോഗ്യ മേഖലയിലെ സംരംഭമായ വൈബ് ഹെൽത്ത് ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് തോപ്പുമുക്ക് പ്രൊവിഡൻസ് ഹോസ്പിറ്റൽ ബിൽഡിംഗിൽ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച യുവ സഹകരണ സംഘമായ വൈബ്കോസിന്റെ ആദ്യ സംരംഭമാണ് വൈബ് ഹെൽത്ത്. ഗുണമേന്മയുള്ള ആരോഗ്യ പരിചരണം കുറഞ്ഞ ചെലവിൽ വീടുകളിൽ എത്തിച്ചു നൽകുക എന്നതാണ് വൈബ് ഹെൽത്തിന്റെ ലക്ഷ്യം. പ്രഗത്ഭരായ ഒരു കൂട്ടം മെഡിക്കൽ-പാരാ മെഡിക്കൽ പ്രൊഫഷണലുകളാണ് വൈബ് ഹെൽത്തിന് നേതൃത്വം നൽകുന്നത്. മഹാപ്രളയ കാലത്തും കോവിഡ് തീവ്ര വ്യാപന സമയത്തും ആതുര പരിചരണത്തിന് മുന്നിട്ടിറങ്ങിയ മെഡിക്കൽ ടീമാണ് ഈ സംരംഭത്തിന് പിന്നിൽ. ഡോക്ടർ, നേഴ്സ്, ഫിസിയോതെറാപ്പി, ഡയറ്റീഷ്യൻ, ലബോറട്ടറി സേവനങ്ങൾ തുടങ്ങിയവ കുറഞ്ഞ ചെലവിൽ വീടുകളിൽ ലഭ്യമാക്കും. സേവനങ്ങൾ ലഭിക്കുന്നതിനായി ഫോണിലൂടെയും ഓൺലൈനിലും ബുക്ക് ചെയ്യാവുന്നതാണ്.

ഉദ്ഘാടന പരിപാടിയിൽ വൈബ്കോസ് പ്രസിഡന്റ് സി.എസ് രതീഷ് അദ്ധ്യക്ഷനായിരുന്നു. ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കെ.സി വിക്രമൻ, കൌൺസിലർ ഐ.എം പാർവ്വതി, പ്രശസ്ത ഗായകൻ കല്ലറ ഗോപൻ, വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബാലചന്ദ്രൻ, ഡോ. എബ്രഹാം കെ ജോഷ്വാ, ഡോ.ഗീത, ഡോ.എസ്. കെ നാരായണൻ, വേലപ്പൻ, ഡാനി, ജി. രാധാകൃഷ്ണൻ, ഷാഹുൽ ഹമീദ്, ജോർജ്ജ്.പി.വി എന്നിവർ പങ്കെടുത്തു. വൈബ്കോസ് ഡയറക്ടർ ബോർഡ് അംഗം കിരൺദേവ് സ്വാഗതവും സെക്രട്ടറി ബി. അനീഷ് നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് – 9633841845, 7356916273
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.