Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഉണ്ടപ്പാറ പൗരസമിതി വിജയോത്സവവും അനുമോദന സദസ്സും

ഉണ്ടപ്പാറ: ഉണ്ടപ്പാറ പൗരസമിതി ഗ്രന്ഥശാല അങ്കണത്തിൽ സംഘടിപ്പിച്ച വിജയോത്സവവും അനുമോദന സദസ്സും കേരളത്തിൻ്റെ ആരാധ്യനായ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.


യോഗത്തിന് അധ്യക്ഷനായി ഗ്രന്ഥശാല പ്രസിഡഡൻ്റ് ഇ ഷാജഹാൻ സ്വാഗതം ആശംസിച്ചു കൊണ്ട് ഗ്രന്ഥശാല സെക്രട്ടറി ആർ സുരേന്ദ്രൻ എസ്എസ്എൽസി, +2 വിജയികളെ അനുമോദിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷൈലജ ആശംസകൾ അറിയിച്ചു. വേങ്കവിള ബ്ലോക്ക് ഡിവിഷൻ മെമ്പർ കണ്ണൻവേങ്കവിള, ആനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വേങ്കവിള സജി, ഇരിഞ്ചയം സനൽ, ആനന്ദവല്ലി, ഗ്രന്ഥശാല പഞ്ചായത്ത് തലസമിതി കൺവീനർ സുകുമാരനാശാരി എന്നിവർ സംസാരിച്ചു.

യോഗത്തിൽ ദീർഘകാലം ഗ്രന്ഥശാല സെക്രട്ടറിയായി പ്രവർത്തിച്ച ഐശയ്യാദാസിനെയും പൗരസമിതി ഗ്രന്ഥശാലയിൽ നിന്നും ആദ്യമായി ഡോക്ടറായ ഡോ. സജ്നെയും ഇൻറർ കോളേജ് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ദിവ്യ ചന്ദ്രനെയും മന്ത്രി ആദരിച്ചു. പൗരസമിതി സെക്രട്ടറി എം ബിജു നന്ദി അറിയിച്ചു.
  


  


    
    

    


Post a Comment

0 Comments